---
title: "വിദ്യാഭ്യാസരംഗത്തെ പാളിച്ചകൾ പരിഹരിക്കാൻ സർക്കാർ തയ്യാറാവണം: അഡ്വ: മാർട്ടിൻ ജോർജ്ജ്"
english_title: "The government should be prepared to address the shortcomings in education"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/15588/The government should be prepared to address the shortcomings in education"
published_at: "2021-12-11T15:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61b477f84f1cc_IMG-20211211-WA0120.jpg"
keywords: []
---

# വിദ്യാഭ്യാസരംഗത്തെ പാളിച്ചകൾ പരിഹരിക്കാൻ സർക്കാർ തയ്യാറാവണം: അഡ്വ: മാർട്ടിൻ ജോർജ്ജ്

> **Lead Summary:**  കണ്ണൂർ: എയ്ഡഡ് ഹയർ സെക്കൻഡറി സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ സംസ്ഥാന സമ്മേളനം 2022 ജനുവരി 27, 28,29 തിയ്യതികളിൽ കണ്ണൂർ വേദിയാകും. വിദ്യാഭ്യാസ രംഗത്തെ പാളിച്ചകൾ സർക്കാർ പരിഹരിക്കണമെന്ന് കണ്ണൂർ ഡി സി സി പ്രസിഡന്റ് അഡ്വ: മാർട്ടിൻ ജോർജ്ജ് ആവശ്യപ്പെട്ടു. എയ്ഡഡ് സംസ്ഥാന സമ്മേളന സ്വാഗത സംഘം രൂപീകരണ യോഗം കണ്ണൂർ ഡി സി സി ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു.

## Article Content

 കണ്ണൂർ: എയ്ഡഡ് ഹയർ സെക്കൻഡറി സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ സംസ്ഥാന സമ്മേളനം 2022 ജനുവരി 27, 28,29 തിയ്യതികളിൽ കണ്ണൂർ വേദിയാകും. വിദ്യാഭ്യാസ രംഗത്തെ പാളിച്ചകൾ സർക്കാർ പരിഹരിക്കണമെന്ന് കണ്ണൂർ ഡി സി സി പ്രസിഡന്റ് അഡ്വ: മാർട്ടിൻ ജോർജ്ജ് ആവശ്യപ്പെട്ടു. എയ്ഡഡ് സംസ്ഥാന സമ്മേളന സ്വാഗത സംഘം രൂപീകരണ യോഗം കണ്ണൂർ ഡി സി സി ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു.

സംസ്ഥാന സമ്മേളന പോസ്റ്റർ ബഹുമാനപ്പെട്ട കണ്ണൂർ മേയർ  ടി.ഒ മോഹനൻ നിർവ്വഹിച്ചു . ഡി സി സി ജനറൽ സെക്രട്ടറി . രാജീവൻ എളയാവൂർ മുഖ്യപ്രഭാഷണം നടത്തി. എ. എച്ച് എസ്. ടി. എ സംസ്ഥാന ജനറൽ സെക്രട്ടറി . എസ് . മനോജ് സ്വാഗതവും ആർ അരുൺ കുമാർ അദ്ധ്യക്ഷത വഹിച്ചു.

സംസ്ഥാന ട്രഷർ കെ. എ വർഗീസ് , സംസ്ഥാന സെക്രട്ടറി എസി മനോജ് , സംസ്ഥാന വൈസ്പ്രസിഡന്റ്  ജിജി തോമസ്,  സാബു , മുൻ ഡി. സി. സി പ്രസിഡന്റ്. സതീശൻ പച്ചേനി, സംസ്ഥാന ഒർഗനൈസിംഗ് സെക്രട്ടറി . എ. പി. അബ്ദുൾ നാസിർ ,സന്തോഷ് ടി ഇമ്മട്ടി , സെബാസ്റ്റ്യൻ ,  കെ. അനിൽ കുമാർ ജോൺ തുടങ്ങിയവർ പ്രസംഗിച്ചു. ജില്ലാ പ്രസിഡന്റ്  എം എം. ബെന്നി നന്ദി പറഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/15588/The government should be prepared to address the shortcomings in education)